dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആംആദ്മിയിലെ പ്രതിസന്ധി പരിഹരിക്കാൻ നേരിട്ടിറങ്ങി അരവിന്ദ് കെജ്രിവാൾ; എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും

ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെയും ഡൽഹിയിലെയും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. പാർട്ടി പിളർപ്പിന്റെ വക്കിലെത്തിയതോടെയാണ് നിർണായക നീക്കം. നിർണായ കൂടിക്കാഴ്ച ഡൽഹിയിൽ എന്നാണ് സൂചന. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മൻ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ ഇതുവരേയും അനുമതി ലഭിച്ചിട്ടില്ല.അതിനിടെ പാർട്ടി വിട്ട എംപിമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിങ് എംപി രാജ്യസഭ അധ്യക്ഷന് കത്ത് നൽകിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ കൂടുതൽ മുതിർന്ന നേതാക്കൾ ആം ആദ്മി പാർട്ടി വിടുമെന്നാണ് സൂചന.അതേസമയം, രാഘവ് ഛദ്ദ അടക്കം പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയ ഏഴ് രാജ്യസഭാ എംപിമാരെയും അയോഗ്യരാക്കണമെന്നാണ് ആം ആദ്മി പാർട്ടിയുടെ ആവശ്യം.ഇക്കാര്യം ചൂണ്ടികാട്ടി സഞ്ജയ്‌ സിങ് എംപി രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി രാധാകൃഷ്ണന് കത്ത് നൽകി . ഹർഭജൻ സിങ് അടക്കമുള്ള എംപിമാർക്ക് എതിരെ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. പിന്നാലെ ഹർഭജൻ സിംഗിന്റെ സുരക്ഷ സുരക്ഷ Z പ്ലസ് ആയി കേന്ദ്രം ഉയർത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button