dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആശങ്ക ഉണ്ടാക്കാന്‍ വിദേശ മരുന്ന് കമ്പനികള്‍ ഇടപെട്ടു, LDF കാലത്തെ മരുന്നിടപാടില്‍ വിജിലൻസ് അന്വേഷണം ഉണ്ടാകും

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയങ്ങള്‍ ഉണ്ടാകേണ്ട എന്ന് കരുതിയാണ് എസ്എംഎ മരുന്ന് തിരിച്ചെടുത്തതെന്ന് മുരളീധരന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത് തിരിച്ചെടുത്തില്ലെങ്കിലും ഒരു കുഴപ്പവും ഉണ്ടാകാന്‍ പോകുന്നില്ല. ചില തെറ്റായ വാര്‍ത്തകള്‍ വന്നതോടെയാണ് നടപടി സ്വീകരിക്കേണ്ടി വന്നത്. ഡോക്ടര്‍മാര്‍ രോഗികളോട് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. സുപ്രീം കോടതി പോലും അംഗീകരിച്ച മരുന്നാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു. മരുന്ന് അനുയോജ്യമാണെന്ന് വിദഗ്ധര്‍ എല്ലാം പറഞ്ഞിരുന്നു. രക്ഷിതാക്കളുടെ ഇടയില്‍ ആശങ്ക സൃഷ്ടിക്കാന്‍ വിദേശ മരുന്ന് കമ്പനികളും ഇടപെട്ടെന്ന് അദ്ദേഹം ആരോപിച്ചു.2024 ല്‍ റോഷ് കമ്പനിയില്‍ നിന്നാണ് ഈ മരുന്ന് വാങ്ങുന്നത്. 50 കോടി അവര്‍ക്ക് ഇപ്പോളും കൊടുക്കാനുണ്ട്. ടോറസ് എന്ന കണ്ണൂര്‍ കമ്പനിയില്‍ നിന്നും മരുന്ന് വാങ്ങിയിട്ടുണ്ട്. ഇവര്‍ക്കൊക്കെ മരുന്ന് ഉണ്ടാക്കാനുള്ള നിയമസാധുത എന്താണെന്നും അതില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എല്‍ഡിഎഫ് കാലത്ത് കെഎംഎസ്സിഎല്‍ മരുന്ന് വാങ്ങിയതില്‍ എല്ലാ അന്വേഷണം ഉണ്ടാകുമെന്നും ഒന്നും വെറുതെ വിടാന്‍ പോകുന്നില്ലെന്നുമാണ് വാർത്താസമ്മേളനത്തിൽ മുരളീധരൻ പറഞ്ഞത്. നാക്‌റ്റോ കമ്പനി 2023 – 24 ല്‍ ഒരു കോടി രൂപയും 2024 – 25 ല്‍ 50 ലക്ഷവും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് നോക്കിയാല്‍ മനസിലാകുമെന്നും അവര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ആരോഗ്യമന്ത്രിമാര്‍ വനിതകളായതുകൊണ്ട് താന്‍ ഒന്നും പറയുന്നില്ല, എന്നാല്‍ പാര്‍ട്ടിക്കാര്‍ക്ക് പോലും വേണ്ടാത്തവര്‍ മുരളീധരനെ നന്നാക്കാനെങ്കിലും ഒരുമിച്ചല്ലോ എന്നായിരുന്നു മുരളീധരന്റെ പരിഹാസംഇവരുടെ ഒക്കെ കാലത്ത് എന്തൊക്കെയാണ് ഉണ്ടാതെന്ന് അറിയാമല്ലോ. എസ്എടിയിലെ അണുബാധമൂലം 38 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചപ്പോള്‍ ആരായിരുന്നു ആരോഗ്യ മന്ത്രി. ചിക്കന്‍ഗുനിയയുടെ സമയത്ത് കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി കമ്മീഷന്‍ അടിച്ചു. ഇപ്പോഴും 1200 കോടിയുടെ ഉപകരണങ്ങള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നു. അതില്‍ ചിലത് തങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി എടുത്തു എന്നുമാണ് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്തെ ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങൽ ചൂണ്ടിക്കാട്ടി മന്ത്രി വിശദീകരിച്ചത്. നിപ്പയില്‍ 21 പേര്‍ മരിച്ചെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞപ്പോള്‍ 16 പേരേ മരിച്ചുള്ളൂ എന്നാണ് നിയമസഭയില്‍ മന്ത്രി മറുപടി നല്‍കിയത്. വേറൊരു മന്ത്രി ഗണ്‍മാനെ കൊണ്ട് കള്ളം പറയിച്ചു. ഇവരൊക്കെയാണ് മാന്യന്മാരായി ചമഞ്ഞ് തനിക്കെതിരെ ആക്രമണത്തിന് വരുന്നതെന്നും ഒരു അന്വേഷണത്തെയും തനിക്ക് പേടിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.കഴിഞ്ഞ പത്ത് വര്‍ഷത്തെ കൊള്ള തങ്ങള്‍ അന്വേഷിക്കും. ഇപ്പോഴുള്ള മരുന്ന് തന്നെ മാര്‍ക്കറ്റില്‍ ഇറക്കും. വിദേശ കമ്പനിയുടെ മരുന്ന് ഇനി അനുവദിക്കുന്ന പ്രശ്‌നം ഇല്ലെന്നും മന്ത്രി വിശദീകരിച്ചു. നാറ്റ്‌കോ കമ്പനിയുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും അദ്ദേഹത്തിന്റെ വിശദീകരണമുണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാറ്റ്‌കോ കമ്പനിയില്‍ നിന്ന് എസ്എടി സൂപ്രണ്ട് സിഎസ്ആര്‍ ഫണ്ട് ആവശ്യപ്പെട്ടിരുന്നു. അത് സൈറ്റ് സന്ദര്‍ശിച്ച ശേഷം അവര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഭരണം മാറിയതിന് ശേഷം അതിന്റെ സര്‍ട്ടിഫിക്കറ്റ് തരാനാണ് നാറ്റ്‌കോ കമ്പനി അധികൃതര്‍ തന്നെ വന്ന് കണ്ടതെന്നാണ് മുരളീധരന്‍ വിശദീകരിച്ചത്. കള്ളത്തരം കാണിക്കാനാണെങ്കില്‍ ആരെങ്കിലും ഫോട്ടോ എടുത്ത് ഇതൊക്കെ ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു. നാറ്റ്‌കോയുടെ കയ്യില്‍ മാത്രമാണ് ഇപ്പോള്‍ മരുന്നുള്ളതെന്നും മന്ത്രി പറഞ്ഞു.ടെക്‌നിക്കല്‍ കമ്മിറ്റി പല തവണ ചര്‍ച്ച നടത്തിയതിന് ശേഷമാണ് മരുന്ന് മാറ്റിയതെന്ന് എസ്എംഎ വിദഗ്ധ സമിതിയിലെ ഡോ. ശങ്കറും വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു ക്ലിനിക്കല്‍ ട്രയലും നടത്തിയിട്ടില്ല. മരുന്ന് നല്‍കുന്നതിന് മുമ്പ് തന്നെ രോഗികളേയും രക്ഷിതാക്കളേയും അറിയിച്ചിരുന്നു. താന്‍ തന്നെ പല തവണ സംസാരിച്ചിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. മരുന്നിന് യാതൊരു പ്രശ്‌നവുമില്ലെന്നും കണ്ടന്റിനോ ഡോസേജിനോ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫിസിഷ്യന്‍ സാമ്പിള്‍/ ക്ലിനിക്കല്‍ ട്രയല്‍ എന്നതില്‍ രണ്ടാമത്തെ വാക്ക് മാത്രമാണ് പ്രശ്‌നമെന്നും ആ ലേബല്‍ മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും കെ മുരളീധരനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button