dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇന്ത്യ-പോളണ്ട് സഹകരണം കൂടുതൽ മേഖലകളിലേക്ക് എത്തും’; മോദി ലോകത്തിനാകെ പ്രത്യാശയുടെ പ്രതീകമെന്ന് പോളിഷ് പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യ-പോളണ്ട് തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാക്കാൻ സുപ്രധാന തീരുമാനങ്ങൾ എടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ വലിയ മുന്നേറ്റം കൈവരിക്കാനായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കേവലം നയതന്ത്രബന്ധം മാത്രമല്ല. ഇന്ത്യ-പോളണ്ട് സൗഹൃദത്തിന്റെ അടിത്തറ മാനവികതയുടെയും കാരുണ്യത്തിന്റെയും പങ്കിട്ട പാരമ്പര്യമെന്ന് മോദി പറഞ്ഞു.ഇന്ത്യ-പോളണ്ട് സഹകരണം കൂടുതൽ മേഖലകളിലേക്ക് എത്തും. പ്രതിരോധം, ബഹിരാകാശം, ആണവോർജ്ജം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണയായി. സംസ്കാരം, വിദ്യാഭ്യാസം, കായികം, ടൂറിസം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം വർധിപ്പിക്കാനും തീരുമാനമായി. യുക്രൈനിലും പശ്ചിമേഷ്യയിലും സമാധാനം ഉറപ്പാക്കാൻ ഇന്ത്യ ഒപ്പമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ആഗോള തലത്തിലുള്ള ഭരണ സ്ഥാപനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാൻ പരിഷ്കാരങ്ങൾ അനിവാര്യമാണ്. ഇന്ത്യയും പോളണ്ടും വിശ്വസിക്കുന്നത് ജനാധിപത്യ മൂല്യങ്ങളിലും നിയമവാഴ്ചയിലും. ഇരുരാജ്യങ്ങളുടെയും ചരിത്രപരമായ ബന്ധം മാനവികതയിലും കാരുണ്യത്തിലും വേരൂന്നിയതെന്നും മോദി വ്യക്തമാക്കി.ഇന്ത്യ–പോളണ്ട് പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങളുടെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ലോകത്തിന് വലിയ പ്രതീക്ഷ. പോളണ്ടിലെ ചരിത്രപ്രസിദ്ധമായ ‘സോളിഡാരിറ്റി പ്രസ്ഥാനം’ അഹിംസയിലൂന്നിയുള്ളതായിരുന്നു. ഇതിന് പ്രചോദനമായത് ഇന്ത്യൻ പാരമ്പര്യം. മോദി ലോകത്തിനാകെ പ്രത്യാശയുടെ പ്രതീകം. മോദിയുടെ സുഹൃത്താണെന്ന് പറയുന്നതിൽ അങ്ങേയറ്റം അഭിമാനമെന്നും ഡൊണാൾഡ് ടസ്ക് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button