dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാന്‍ സര്‍ക്കാര്‍ ഉപസമിതി; റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം

തിരുവനന്തപുരം: ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാന്‍ സര്‍ക്കാര്‍ ഉപസമിതി. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും. പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍. ശ്രീധരന്‍ മുന്നോട്ടുവെച്ച പ്രൊപ്പോസല്‍ നടപ്പാക്കാന്‍ സാധിക്കുന്നതാണെന്നും ഉപസമിതി വിലയിരുത്തുന്നു. പദ്ധതിയുമായി മുന്നോട്ടപോകാമെന്നും ഉപസമിതി പറയുന്നു. ഉപസമിതിയുടെ സംശയങ്ങളില്‍ ശ്രീധരന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി.ഇ ശ്രീധരന്‍ പ്രൊപ്പോസല്‍ മുഖ്യമന്ത്രി വി ഡി സതീശന് മുന്‍പാകെ സമര്‍പ്പിച്ചതിന് പിന്നാലെ ഇതേപ്പറ്റി പഠിക്കാന്‍ നാലംഗ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു. ഗതാഗത സെക്രട്ടറി ടി വി അനുപമ, ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ ജെ വിനയന്‍, സാമ്പത്തിക വിദഗ്ധൻ ഡോ. ടി വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഉപമിതി അംഗങ്ങള്‍. ഈ ഉപസമിതി അഞ്ച് തവണ യോഗം ചേര്‍ന്നു. ഇ ശ്രീധരന്‍ സമര്‍പ്പിച്ച ഇന്ററിം റിപ്പോര്‍ട്ടില്‍ ഉപസമിതിക്ക് ചില സംശയങ്ങളുണ്ടായിരുന്നു. ഇതിന് പുറമേ തുക എന്തിനൊക്കെ ചെലവഴിക്കും എന്നത് സംബന്ധിച്ചും ഉപസമിതിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന ഉപസമിതിയുടെ ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു ഇ ശ്രീധരന്റെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ എത്തി വിശദീകണം നല്‍കിയത്. ഇക്കാര്യങ്ങള്‍ അടക്കം ഉപസമിതി വീണ്ടും പരിശോധിക്കുംസില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അതിവേഗ റെയില്‍ പദ്ധതിക്കെതിരെ ഉയരില്ലെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍. ഏറ്റവും നല്ല രീതിയില്‍ കേരളത്തില്‍ ചെയ്യാന്‍ കഴിയുന്ന പ്രൊജക്ടായിരിക്കും ഇതെന്നും ഉപസമിതി ചൂണ്ടിക്കാട്ടുന്നു. ഇ ശ്രീധരന്‍ നല്‍കിയിരിക്കുന്ന പ്രൊപ്പോസല്‍ പ്രകാരം തുരങ്കപാത വരുന്നത് പൂജപ്പുര മുതല്‍ അന്താരാഷ്ട്ര വിമാനത്താവളം വരെ 20 കിലോമീറ്ററായിരിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഭാഗത്ത് നിലവില്‍ എലിവേറ്റഡ് പാതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇത് മാറ്റേണ്ടിവരുമെന്നാണ് ഉപസമിതി ചൂണ്ടിക്കാട്ടുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇവിടെയും തുരങ്കപാതയാക്കേണ്ടിവരും എന്നും ഉപസമിതി പറയുന്നു. ബാക്കിയുള്ള കാര്യങ്ങള്‍ ഇ ശ്രീധരന്‍ പറഞ്ഞത് അനുസരിച്ച് മുന്നോട്ടപോകാമെന്നും ഉപസമിതി വിലയിരുത്തുന്നു. രണ്ട് തവണ കൂടി ഉപസമിതി യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇക്കഴിഞ്ഞ മെയ് 29ന് മുഖ്യമന്ത്രി വി ഡി സതീശനെ നേരിട്ട് കണ്ടായിരുന്നു ഇ ശ്രീധരന്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്. സെക്രട്ടേറിയറ്റില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പൊന്നാനി എംഎല്‍എ കെ പി നാഷാദലിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നുജനുവരി 24ന് വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതി ഇ ശ്രീധരന്‍ അവതരിപ്പിച്ചത്. സ്റ്റേഷനുകള്‍ അടക്കം വിശദമായ പ്ലാന്‍ ആയിരുന്നു ഇ ശ്രീധരന്‍ അവതരിപ്പിച്ചത്. പതിനാല് സ്റ്റേഷനായിരിക്കും ആദ്യ പ്ലാനെന്നായിരുന്നു ശ്രീധരന്‍ പറഞ്ഞത്. അത് പിന്നീട് 22 ആയി ഉയര്‍ത്തുമെന്നും ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം(കരിപ്പൂര്‍), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിങ്ങനെയായിരിക്കും സ്റ്റേഷനുകള്‍. എറണാകുളത്ത് ബൈപ്പാസിനോട് അടുപ്പിച്ചായിരിക്കും സ്റ്റേഷന്‍ വരിക. കാസര്‍കോട് നിന്ന് യാത്രക്കാര്‍ കുറവാണെന്നാണ് പഠനം കണ്ടെത്തിയതെന്നും അതുകൊണ്ട് കാസര്‍കോട് ഒഴിവാക്കിയതെന്നും ശ്രീധരന്‍ വിശദീകരിച്ചിരുന്നുപാലം തൂണുകളുടെ പണി കഴിഞ്ഞാല്‍ ആ സ്ഥലം പിന്നീട് ആവശ്യമുണ്ടാകില്ലെന്നും മുഴുവന്‍ തുക നല്‍കിയാണ് ജനങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുകയെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. പണി പൂര്‍ത്തിയായാല്‍ റെയില്‍വേക്ക് ആ ഭൂമി ആവശ്യമില്ല. അത് ഉടമയ്ക്ക് വ്യവസ്ഥകളോടെ തിരികെ നല്‍കും. ചെറിയ തുക വര്‍ഷം തോറും റെയില്‍വേക്ക് നല്‍കേണ്ടി വരും. 70 ശതമാനം എലിവേറ്റഡാകും പാത. 20 ശതമാനം ടണലായിരിക്കും. അതുകൊണ്ട് ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലം ഏറ്റെടുപ്പ്. ടണല്‍ ആണെങ്കിലും ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. സ്ഥലം ഏറ്റെടുക്കുന്ന ചുമതല സംസ്ഥാനത്തിനായിരിക്കും. ആകെ 430 കിലോമീറ്ററായിരിക്കും ദൂരം. നാല് ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തി ഒരേ സമയം പ്രവര്‍ത്തി നടത്തിയാല്‍ അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാകുമെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button