ഉത്സവ സീസണിൽ ‘ഓസിയടിച്ചാൽ’ പിടിവീഴും; കള്ളവണ്ടി കയറുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡ്

സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും എട്ടിന്റെ പണി കിട്ടുംഉത്സവസീസണിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രികരെ പിടികൂടാൻ ശക്തമായ പരിശോധയുമായി റെയിൽവെ. ഇങ്ങനെയുളള ആളുകളെ പിടികൂടാന്‍ 50 പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. നവരാത്രി , ദീപാവലി തുടങ്ങിയ ഉത്സവ സീസണുകളുമായി ബന്ധപ്പെടുത്തിയാണ് ട്രെയിനുകളില്‍ പരിശോധന നടത്തുക. ടിക്കറ്റ് എടുക്കാത്തവരെ മാത്രമല്ല സാധാരണ ടിക്കറ്റ് എടുത്ത് റിസര്‍വേഷന്‍ സീറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും പിടിവീഴും.ഉത്സവ സീസണുകളില്‍ ദീര്‍ഘദൂര ട്രെയിനുകളിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളില്‍ ചില യാത്രക്കാര്‍ ടിക്കറ്റ് എടുക്കാതെ കോച്ചുകളില്‍ ഇടിച്ച് കയറി മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി. ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നത് മാത്രമല്ല മോഷണവും ധാരാളമായി നടക്കുന്നുണ്ടെന്ന് പരാതിയുണ്ട്ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്താനുള്ള 50 അംഗ സംഘത്തിലെ ഓരോ സംഘത്തിലും രണ്ട് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, രണ്ട് റെയില്‍വേ പൊലീസുകാര്‍ എന്നിവരുണ്ടാകും. കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേലൈനില്‍ പാലക്കാട് ഡിവിഷന്‍ നടത്തിയ പരിശോധനയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത 294 പേരെ കണ്ടെത്തിയിരുന്നു. ഇവരില്‍നിന്ന് 95,225 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.ആഘോഷവേളയില്‍ 12,000 സ്‌പെഷ്യല്‍ ട്രെയിനുകളുംദീപാവലി, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മൂന്നു കോടിയോളം അധിക യാത്രികര്‍ തീവണ്ടി യാത്ര തെരഞ്ഞെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വെ 12,000 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അവസാന നിമിഷത്തെ തിരക്കുകളും കണക്കാക്കി മറ്റ് 150 അണ്‍റിസര്‍വ്ഡ് ട്രെയിനുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരിക്കുന്നത്.



