dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിൽ 36 ഇടങ്ങളിൽ ഡെമോക്രോറ്റുകൾക്ക് വിജയം.15 ഇടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയും വിജയിച്ചു. നോർത്ത് കരോലിനയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ മുൻ ഡെമോക്രാറ്റിക് ഗവർണർ റോയ് കൂപ്പർ അട്ടിമറി വിജയം നേടി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്.സെനറ്റിലേക്ക് ഇതുവരെ 11 ഡെമോക്രാറ്റുകൾ വിജയിച്ചത്. ബാക്കിയുള്ള 20 സീറ്റുകളിൽ നിന്നും ഡെമോക്രാറ്റുകൾക്ക് ആറ് സീറ്റുകൾ കൂടി നേടിയാൽ നൂറംഗ സെനറ്റിൽ ഡമോക്രാറ്റുകൾ ഭൂരിപക്ഷം നേടും. ബാക്കിയുള്ള 20 സീറ്റുകളിൽ നിന്നും ഡെമോക്രാറ്റുകൾക്ക് ആറ് സീറ്റുകൾ കൂടി നേടിയാൽ നൂറംഗ സെനറ്റിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടും.ഇല്ലിനോയിസിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജൂലിയാന സ്ട്രാറ്റൺ തിരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി മൂന്ന് കറുത്ത വർഗക്കാരായ സ്ത്രീകൾ സെനറ്റിൽ ഒരേ സമയം പ്രവർത്തിക്കും. മുൻ തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെലവെയറിലെ സെനറ്റർ ലിസ ബ്ലണ്ട് റോച്ചസ്റ്ററിനും മേരിലാൻഡിലെ സെനറ്റർ ആഞ്ചല അൽസ്ബ്രൂക്‌സിനും ഒപ്പം സ്ട്രാറ്റണും ചേരും.കൊളറാഡോയിൽ നിന്ന് സെനറ്റിലേക്ക് ഡെമോക്രാറ്റിക് ജോൺ ഹിക്കൻലൂപ്പർ വിജയിച്ചു.ന്യൂ മെക്സിക്കോയിൽ നിന്ന് സെനറ്റിലേക്ക് ഡെമോക്രാറ്റിക് ബെൻ ലുജാൻ വിജയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button