News
എംവിഡി ഓഫീസുകളിൽ ഉച്ചയ്ക്ക് ശേഷവും സേവനം ഉറപ്പാക്കണം; സർക്കാർ നിർദേശം

തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം. എംവിഡി ഓഫീസുകളില്‍ ഉച്ചയ്ക്ക് ശേഷവും പൊതുജനങ്ങള്‍ക്ക് വിലക്കുണ്ടാവില്ല. എല്ലാ ഓഫീസുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഓഫീസ് ഫോണുകള്‍ രാവിലെ 10 മുതല്‍ 5 വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്.ഉച്ചയ്ക്ക് ശേഷം ജനങ്ങളെ കയറ്റാത്ത ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.



