dummy_ads1-01
dummy_ads1-01
previous arrow
next arrow
News

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: മന്ത്രി എം ലിജുവിന്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് 58 ലക്ഷം രൂപ അനുവദിച്ചെന്ന പ്രചരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്. ആദ്യം ഭരണാനുമതി നല്‍കിയ എസ്റ്റിമേറ്റും ചെലവും മന്ത്രിയുടെ ആവശ്യപ്രകാരം കുറച്ചു. ഇതുവരെ ചെലവഴിച്ചത് പത്ത് ലക്ഷം രൂപയില്‍ താഴെ മാത്രമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നവീകരണത്തിനായി 58.74 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍, അവശ്യം വേണ്ട പ്രവൃത്തികള്‍ മാത്രം ചെയ്താല്‍ മതിയെന്നുള്ള മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും എസ്റ്റിമേറ്റ് റീകാസ്റ്റ് ചെയ്യുകയും തുടര്‍ന്ന് സിവില്‍, പ്രവൃത്തികള്‍ക്കായി 9,84,000 രൂപയും ഇലെക്ട്രിക്കല്‍ വിഭാഗം പ്രവൃത്തികള്‍ക്കായി 20,00,000 രൂപയുടേയും സാങ്കേതികാനുമതി ലഭിച്ചു. ഫൈനല്‍ ബില്‍ പ്രകാരം പ്രവൃത്തികള്‍ക്കായി 978358 രൂപയാണ് സിവില്‍ വിഭാഗം പ്രവൃത്തികള്‍ക്കായി ചിലവഴിച്ചിട്ടുള്ളത്. ഇലക്ട്രിക്കല്‍ വിഭാഗത്തിന് ഈ ഭരണാനുമതിയില്‍ നിന്നും തുക ഒന്നും തന്നെ ചിലവഴിച്ചിട്ടില്ല – എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button