News
എറണാകുളം പുല്ലേപ്പടിയില്‍ ആക്രിക്കടയില്‍ തീ പിടുത്തം; സ്ഥലത്ത് വന്‍ ഗതാഗതക്കുരുക്ക്

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. സ്ഥലത്ത് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുളള ശ്രമം നടത്തുകയാണ്. ഒരുഭാഗത്ത് തീ വീണ്ടും ആളിപ്പടരുന്ന സാഹചര്യമുണ്ട്. ഒരാള്‍ പുക ശ്വസിച്ച് കുഴഞ്ഞുവീണതായും റിപ്പോര്‍ട്ടുണ്ട്.



