ഇടുക്കി താലൂക്ക് സഭയില്‍ ലഭിച്ച പരാതികള്‍ക്ക് പരിഹാരം: തഹസില്‍ദാര്‍

ഇടുക്കി താലൂക്ക് സഭയില്‍ ലഭിച്ച എല്ലാ പരാതികള്‍ക്കും പരിഹാരം കണ്ടതായി തഹസില്‍ദാര്‍ പറഞ്ഞു. ഇനി സര്‍ക്കാര്‍ ഇടപെടേണ്ട ചില പരാതികള്‍ മാത്രമേ തീര്‍പ്പാക്കാനുള്ളു.
ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള വ്യാജമദ്യ വില്‍പ്പനയും പുകവലിയും പരിഹരിക്കുന്നതിന് പോലീസും എക്‌സൈസും സ്‌ഥിരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു. ചെറുതോണി ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ പഞ്ചായത്ത് ട്രാഫിക് കമ്മിറ്റി കൂടാത്തതില്‍ അംഗങ്ങള്‍ പ്രതിഷേധമറിയിച്ചു. പുതിയ ബസ് സ്‌റ്റാന്റിന്റെ പ്രവര്‍ത്തനമാരംഭിക്കുമ്ബോള്‍ മാറ്റം വരുമെന്ന് പോലീസ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഇന്നലെ നടന്ന താലൂക്ക് സഭയില്‍ ലഭിച്ച അഞ്ചു പരാതികളും തീര്‍പ്പാക്കിയതായി ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. താലൂക്ക് സഭയില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന വഞ്ചിക്കവലയിലെ സര്‍ക്കാര്‍ ഭൂമി കാടുകയറികിടക്കുന്നതിനാല്‍ കാട്ടുപന്നികളുടെ ശല്യംമൂലം കര്‍ഷകര്‍ വിഷമിക്കുന്നതായി അംഗങ്ങള്‍ താലൂക്ക് സഭയില്‍ വീണ്ടും പരാതി പറഞ്ഞു.ഈ സ്‌ഥലം ജില്ലാ പഞ്ചായത്തിനു വിട്ടുകൊടുക്കുന്നതുസംബന്ധിച്ച് കളലക്‌ടര്‍ക്ക് വീണ്ടും റിപ്പോര്‍ട്ടു നല്‍കുമെന്നും തഹസില്‍ദാര്‍ സഭയെ അറിയിച്ചു. ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തഹസില്‍ദാര്‍ സി.ആര്‍ ഷിനോജ്‌കുമാര്‍, സണ്ണി ഇല്ലിക്കല്‍, വകുപ്പുതല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു