dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ കുറ്റപത്രത്തില്‍ പ്രതികളാകില്ലെന്ന ആത്മവിശ്വാസത്തില്‍ മുന്‍ ഭരണസമിതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ കുറ്റപത്രത്തില്‍ പ്രതികളാകില്ലെന്ന ആത്മവിശ്വാസത്തില്‍ മുന്‍ ഭരണസമിതി. 2019ലെ തട്ടിപ്പ് മറക്കാന്‍ 2025ല്‍ സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയതില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്നായിരുന്നു ഭരണസമിതിക്കെതിരായ ആക്ഷേപം. എസ്‌ഐടിക്ക് പി എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പങ്ക് കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന..2019ലെ തട്ടിപ്പ് പുറത്ത് വരുന്നതിന് മുമ്പ്, 2024ലാണ് ദ്വാരപാലക ശില്‍പ്പ പാളികള്‍ സ്വര്‍ണ്ണം പൂശാന്‍ ചെന്നൈയിക്ക് കൊണ്ടുപോകാന്‍ മുന്‍ ഭരണസമിതി തീരുമാനമെടുത്തത്. അതേസമയം ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ എസ്ഐടി അന്തിമ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയേക്കും.കുറ്റപത്രം നല്‍കുന്നതില്‍ അന്വേഷണ സംഘത്തലവന്‍ എസ് ശശിധരന്‍ ദേവസ്വം ബെഞ്ചില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കും. ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെ റിപ്പോര്‍ട്ട് വിലയിരുത്തിയതിലെ പുരോഗതിയും വിശദാംശങ്ങളും എസ്ഐടി വിശദീകരിക്കും. സ്വര്‍ണ്ണക്കവര്‍ച്ചയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഒരുകൂട്ടം ഹര്‍ജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേരള പൊലീസിന്റെ അന്വേഷണം മികച്ചതാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button