dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മുറിച്ചിട്ടിരിക്കുന്ന തടികള്‍ ലേലം ചെയ്യും

തൊടുപുഴ വണ്ണപ്പുറം വില്ലേജില്‍ ബ്ലോക്ക് നം. 4-ല്‍ റീസര്‍വ്വേ നമ്പര്‍ 184/2ല്‍ 0.5975 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഉള്‍പ്പെട്ട കൃഷിഭവന്‍, അങ്കണവാടി കെട്ടിടങ്ങള്‍ക്ക് സമീപത്തായി മുറിച്ചിട്ടിരിക്കുന്ന തടികള്‍ സെപ്തംബര്‍ 14 ന് രാവിലെ 11 ന് വണ്ണപ്പുറം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.ലേല വ്യവസ്ഥകളും നിബന്ധനകളും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും തൊടുപുഴ തഹസില്‍ദാറുടെ ഓഫീസില്‍ നിന്നോ, ലേലം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഓഫീസില്‍ നിന്നോ ലഭിക്കും. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വണ്ണപ്പുറം വില്ലേജ് ആഫീസറുടെ അനുമതിയോടെ തടികള്‍ പരിശോധിക്കാം. ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കൃത്യസമയത്തിന് ലേല സ്ഥലത്ത് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 04862 222503.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button