dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാലടി സർവകലാശാലയിൽ ഡിഗ്രി പാസ്സാകാത്തവർക്ക് പിജിക്ക് പ്രവേശനം; ഓഡിറ്റ് വിഭാഗം വിശദീകരണം തേടി

കൊച്ചി: കാലടി സർവകലാശാലയിൽ വീണ്ടും ഡിഗ്രി പാസ്സാകാത്തവർക്ക് പിജിക്ക് പ്രവേശനം നൽകിയെന്ന് പരാതി. 2017ലും 2021ലും ഡിഗ്രി പാസാകാത്ത വിദ്യാർത്ഥികൾക്ക് പിജിക്ക് അഡ്മിഷൻ കിട്ടിയെന്ന കണ്ടെത്തലിൽ ഓഡിറ്റ് വിഭാഗം സർവകലാശാലയോട് വിശദീകരണം തേടി. അനധികൃത പിജി പ്രവേശനത്തിൽ സേവ് യൂണിവേഴ്സിറ്റി കാംപെയിൻ കമ്മിറ്റി ചാൻസിലർക്കും മന്ത്രിക്കും പരാതി നൽകി. ഓഡിറ്റ് റിപ്പോർട്ടിൽ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു.2014-17 കാലഘട്ടത്തിൽ സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ ബിഎയ്ക്ക് പഠിച്ച വിദ്യാർത്ഥിനിക്ക്, 2017ൽ അതേ ക്യാമ്പത്തിൽ തന്നെഎംഎക്ക് അഡ്മിഷൻ കിട്ടി. 2019ൽ എംഎ പാസ്സായി. ക്യാമ്പസിൽ നിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങിയ ഘട്ടത്തിലാണ് വിദ്യാർത്ഥിനിക്ക് ഡിഗ്രിക്ക് പാസ് മാർക്ക് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതെന്നാണ് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. ഡിഗ്രി അഞ്ചാം സെമസ്റ്ററിലെ എല്ലാ വിഷയങ്ങൾക്കും തോറ്റതിനാൽ പുനർമൂല്യനിർണത്തിന് വിദ്യാർത്ഥിനി അപേക്ഷ നൽകിയിട്ടുണ്ടെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. 2001ൽ ബാച്ചിലർ ഓഫ് ഫൈനാൻസ് ആർട്സിൽ സർവകലാശാലയിൽ പ്രവേശം നേടിയ ഒരു വിദ്യാർത്ഥി 2021ലാണ് എംഎഫ്എയ്ക്ക് പ്രവേശനം നേടിയത്. ആ ബാച്ചിൽ ഡിഗ്രി തോറ്റ 9 വിദ്യാർത്ഥികളിൽ ഈ വിദ്യാർത്ഥിയും ഉൾപ്പെട്ടിരുന്നു. സർട്ടിഫിക്കറ്റ് നൽകുന്ന സമയത്താണ് ഡിഗ്രി പാസ്സായിട്ടില്ലെന്ന് കണ്ടെത്തിയത് എന്നാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്.ഇതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ വിശദീകരണം തേടിയെങ്കിലും സർവകലാശാല മറുപടി കൊടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്. തുറവൂരിൽ അനധികൃത പിജി പ്രവേശനം നൽകിയതിന് പിന്നിൽ അന്ന് ക്യാമ്പസ് ഡയറക്ടറായിരുന്ന എൽഡിഎഫ് സിൻഡിക്കറ്റ് അംഗമെന്നാണ് സേവ് യൂണിവേഴ്സി ക്യാംപെയ്ൻ കമ്മിറ്റിയുടെ പരാതി. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഇക്കാര്യത്തിലും അന്വേഷണം നടത്താൻ സർവകലാശാല തീരുമാനമെടുത്തു. മുമ്പും കാലടിയിൽ ഡിഗ്രി പാസാകാത്തവർക്ക് പിജിക്ക് അഡ്മിഷൻ കിട്ടിയത് വിവാദമായിരുന്നു. കാലടിയിൽ അധ്യാപക അനുപാതം തെറ്റിച്ച് 19 പേരെ അനധികൃതമായി നിയമിച്ചെന്ന ഓഡിറ്റ് കണ്ടെത്തലിലും സർവകലാശാല സിൻഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫ് സർക്കാർ കാലത്തായിരുന്നു ഈ നിയമനങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button