എസ്.എഫ്.ഐ രാപ്പകല്‍ സമരം കട്ടപ്പനയില്‍ ആരംഭിച്ചു

കട്ടപ്പന: നീറ്റ്, സി.ബി.എസ്.ഇ. പരീക്ഷകളിലെ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന മിനി സേ്റ്റഡിയത്തില്‍ രാപ്പകല്‍ സമരം ആരംഭിച്ചു.എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം വൈഷ്ണവി ഷാജി സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഖില്‍ ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശരത് പ്രസാദ്, വൈസ് പ്രസിഡന്റ് സെ്റ്റനിന് രാജു, ജോയിന്റ് സെക്രട്ടറി എസ്. അരുണ്‍കുമാര്‍, സെക്രട്ടറിയേറ്റംഗം എം.എസ് ആരോമല്‍ എന്നിവര്‍ പ്രസംഗിച്ചു. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ ക്രമക്കേടുകള്‍ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കുക, എന്‍.ടി.എ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നു.സമാപനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 10ന് കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കും



