News
ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു, ശരീരത്തിലൂടെ ലോറി കയറി, സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥി അമല്‍ ആണ് മരിച്ചത്.റോഡിലേക്ക് തെറിച്ചുവീണതിന് പിന്നാലെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വിദ്യാർത്ഥിയുടെ തലയിലൂടെയാണ് ലോറി കയറിയത്. മണാശ്ശേരി ഗവണ്മെന്റ് സ്കൂള്‍ വിദ്യാർത്ഥിനിയാണ്. സംഭവ സ്ഥലത്ത് വച്ച്തന്നെ വിദ്യാർത്ഥി മരിച്ചു. മുക്കം പുല്പറമ്പില്വച്ചാണ് അപകടം നടന്നത്



