dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൂടത്തായി കേസ്: ജോളി പഠിക്കുകയാണ്; ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബിരുദധാരിയാകാന്‍ തയ്യാറെടുക്കുന്നു. ജയിലില്‍ ഡിഗ്രി പരീക്ഷയെഴുതുന്ന തിരക്കിലാണ് ജോളി. കോഴിക്കോട് സബ് ജയിലില്‍ തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ പരീക്ഷയാണ് ജോളി എഴുതുന്നത്.ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഇപ്പോള്‍ ജോളി. ആകെ എട്ട് പേപ്പറുകളാണ് ഇത്തവണ ജോളിക്ക് എഴുതാനുള്ളത്. ഇതില്‍ ആറ് പരീക്ഷകള്‍ എഴുതിക്കഴിഞ്ഞു. ജയിലിലെ തന്നെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഈ പരീക്ഷകള്‍ കഴിഞ്ഞാല്‍ എസ് എന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പരീക്ഷകള്‍ നടക്കും.ജോളിയെ കൂടാതെ മറ്റ് തടവുകാരും ഡിഗ്രി പരീക്ഷകള്‍ എഴുതുന്നുണ്ട്. ഇത് കൂടാതെ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയും നടക്കുന്നുണ്ട്. 2002-2016 കാലത്ത് തന്റെ കുടുംബാംഗങ്ങളായ ആറ് അംഗങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button