dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം: അതിജീവിത ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. മെമ്മറി കാര്‍ഡിലെ അന്വേഷണ അട്ടിമറിയും അന്വേഷിക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് എസ്‌ഐടിയെ നിയോഗിക്കണം എന്നും ആവശ്യം. വസ്തുതാ പരിശോധനയിലെ കണ്ടെത്തലുകളിലാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജാണ് വസ്തുത പരിശോധന നടത്തിയത്.സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവറാണ് ഹർജി നൽകിയത്. അതിജീവിതയ്ക്ക് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരാകും. മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധന പുറത്തെത്തിച്ചത് റിപ്പോർട്ടർ ടിവിയാണ്. പീഡന ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡിൽ മൂന്ന് തവണയാണ് നിയമവിരുദ്ധ പരിശോധന നടന്നത്.2018 ജനുവരി 9-ന് മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത് രാത്രി 9.58-നാണെന്നും കണ്ടെത്തിയിരുന്നു. ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് 2018 ഡിസംബർ 13ന് മെമ്മറി കാർഡ് പരിശോധിച്ചു. ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനാണ് നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചത്. രാത്രി 10.58നാണ് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.മെമ്മറി കാർഡ് ഉപയോഗിച്ചത് വിവോ ഫോൺ ശിരസ്തദാറിൻ്റേതാണെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു. ശിരസ്തദാർ താജുദ്ദീൻ്റെ ഫോണിലാണ് പീഡന ദൃശ്യങ്ങൾ കണ്ടതെന്നാണ് റിപ്പോർട്ടിലുള്ളത്. വിചാരണ കോടതിയിൽ മെമ്മറി കാർഡ് ഉപയോഗിച്ചത് ശിരസ്തദാറിൻ്റെ ഫോണിലാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.മെമ്മറി കാർഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം വിചാരണ കോടതി ജഡ്തിയായിരുന്നു ഹണി എം വർഗീസ് പാലിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. 2019 നവംബർ 29നാണ് ഇതുസംബന്ധിച്ച് വിചാരണക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. മെമ്മറി കാർഡ് പരിശോധിക്കുമ്പോൾ മൊബൈൽ ഫോണോ ദൃശ്യം പകർത്താൻ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. എഫ്എസ്എൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെമ്മറി കാർഡ് പരിശോധിക്കാനായിരുന്നു നിർദ്ദേശം. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കേസിൽ പ്രതിയായിരുന്ന ദിലീപിനെയും സംഘത്തെയും കോടതി ദൃശ്യങ്ങൾ കാണിച്ചത്ഇത്തരത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചായിരുന്നു ശിരസ്ത്ദാർ താജുദ്ദീനെ മെമ്മറി കാർഡ് ഏൽപ്പിച്ചതെന്ന് പരാതി ഉയർന്നിരുന്നു. താജുദ്ദീൻ സ്വന്തം മൊബൈലിൽ മെമ്മറി കാർഡ് പരിശോധിച്ചു. മെമ്മറി കാർഡ് പരിശോധിച്ച മൊബൈൽ ഫോൺ നഷ്ടമായെന്നാണ് താജുദ്ദീന്റെ മൊഴി നൽകിയത്. അതേസമയം, വിചാരണക്കോടതിയിൽ മെമ്മറി കാർഡ് കൈകാര്യം ചെയ്തതിൽ ദുരൂഹതയെന്നായിരുന്നു അതിജീവിതയുടെ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button