News
ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാൻ അവസരം

ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാന്‍ അവസരം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ ഫെബ്രുവരി മാസത്തെ പര്യടനം ഒന്നാം തീയ്യതി ഉടുമ്പഞ്ചോലയില്‍ തുടങ്ങും. മൂന്ന് മുതല്‍ എട്ട് വരെ ഇടുക്കി, 10 മുതല്‍ 15 വരെ പീരുമേട്, 17 മുതല്‍ 22 വരെ തൊടുപുഴ, 24 മുതല്‍ 28 വരെ ദേവികുളം എന്നിവിടങ്ങളില്‍ ലബോറട്ടറി വാഹനം പര്യടനം നടത്തും . ഫോൺ: 04862 220066