dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ചേരാനല്ലൂർ വാഹനാപകടം: നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം, ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകും

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. 17 കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. ജാമ്യം നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് സെഷൻസ് കോടതി റദ്ദ് ചെയ്തെങ്കിലും 17 കാരൻ ഇപ്പോഴും ജാമ്യത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. സ്റ്റേഷൻ ജാമ്യം അടക്കമുള്ള കാര്യങ്ങൾ ചോദ്യം ചെയ്തുകൊണ്ടാണ് കുടുബം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 17 കാരന് എതിരെ എഫ്ഐആറിന് പകരം സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കാൻ പൊലീസ്.കേസിൽ കോടതികളിൽ നിന്ന് ഏറ്റ കനത്ത തിരിച്ചടി മറിക്കടക്കാനുള്ള ശ്രമത്തിലാണ് അന്വേഷണം സംഘം. പതിനേഴുകാരനെതിരെ എഫ്ഐആറിന് പകരം സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട്‌ ഉടൻ തയ്യാറാക്കും. എഫ്ഐആറിൽ ഇട്ടതിൽ അഡീഷണൽ സെഷൻസ് കോടതി അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായ ജഡ്ജിയ്ക്ക് മുൻ‌കൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചിരുന്നു. SBR നൽകി അന്വേഷണം വീണ്ടും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാം എന്നാ പ്രതീക്ഷയിലാണ് അന്വേഷണം സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button