dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഡോക്ടർമാരുടെ ലഭ്യതാ വിവരങ്ങൾ പ്രദർശിപ്പിക്കണം’; സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ലഭ്യതാ വിവരങ്ങൾ പരസ്യപ്പെടുത്താൻ ആരോഗ്യവകുപ്പ്

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ലഭ്യതാ വിവരങ്ങൾ പരസ്യപ്പെടുത്താൻ ആരോഗ്യ വകുപ്പ്. പൊതുജനങ്ങൾക്കായി ഡോക്ടർമാരുടെ ലഭ്യതാ വിവരങ്ങൾ പ്രദർശിപ്പിക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികൾക്ക് നിർദേശം ബാധകമാണ്.സ്ഥാപനത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഡോക്ടർമാരുടെ എണ്ണംഡോക്ടർമാരുടെ ഒഴിവുള്ള തസ്തികകളുടെ എണ്ണംഓരോ ഡോക്ടറുടെയും ലഭ്യമായ കൺസൾട്ടേഷൻ/OP സമയങ്ങൾ അല്ലെങ്കിൽ ടൈം സ്ലോട്ടുകൾഎന്നിവയാണ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കേണ്ടത്. എളുപ്പത്തിൽ കാണാൻ ആകും വിധം പ്രദർശിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് വ്യകത്മാക്കി. അതേസമയം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒഴിഞ്ഞു കിടക്കുന്നത് ആയിരത്തോളം ഡോക്ടർമാരുടെ ഒഴിവുകളാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രികളിൽ മാസങ്ങളായി ഡോക്ടർമാർ ഇല്ലാത്തതിനാൽ വലഞ്ഞ് രോഗികൾ.വിവിധ ജില്ലകളിൽ നിന്നുള്ള വ്യാപക പരാതിയെത്തുടർന്ന് 134 ഡോക്ടർമാരെ നിയമിക്കാൻ ആരോഗ്യ വകുപ്പ് അടിയന്തര നടപടികൾ കൈക്കൊണ്ടെങ്കിലും പകുതിയിലേറെപേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. എംബിബിഎസ് ഡോക്ടർമാർ പിജി പഠനത്തിനു വേണ്ടി പോകുന്നതും ഗ്രാമീണ മേഖലയിൽ ജോലി ചെയ്യാനുള്ള വിമുഖതയുമാണ് തസ്തികകൾ മാസങ്ങളായി ഒഴിഞ്ഞു കിടക്കാനുള്ള കാരണമായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.ആരോഗ്യ വകുപ്പിൽ വിവിധ ജില്ലകളിലായി സ്‌പെഷ്യാലിറ്റി തസ്തിക ഉൾപ്പെടെയുള്ളവയിൽ 830 എണ്ണമാണ് ഒഴിഞ്ഞു കിടക്കുന്നത്. അസി. സർജൻ തസ്തികകളാണ് ഭൂരിഭാഗവും ഒഴിവുള്ളത്. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ഏറ്റവും കൂടുതൽ ക്ഷാമമുള്ളത് കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്. മലപ്പുറത്തും കോഴിക്കോടും 7000 രോഗികൾക്ക് ഒരു ഡോക്ടർ മാത്രമാണുള്ളത്. സ്പെഷ്യലിറ്റി ഡോക്ടർമാരുടെ എണ്ണത്തിലും വ്യാപകമായ കുറവുണ്ട്.പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് ഡോക്ടർ – രോഗി അനുപാതമുള്ളത്. ഒരു ഡോക്ടർക്ക് 3000 രോഗികളാണ് ഇവിടെയുള്ളതെന്നാണ് ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലും (ഡിഎംഇ) നിരവധി തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ തസ്തികകൾ അടിയന്തരമായി നികത്തണമെന്ന് വിവിധ ജില്ലകളിലെ എംഎൽഎമാർ ആരോഗ്യ വകുപ്പിനോട് അഭ്യർഥിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കി 134 തസ്തികകൾ നികത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button