dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തൃശൂരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വന്‍ അപകടം ഒഴിവായത് അവധി ദിനമായതിനാല്‍

തൃശൂര്‍: കോടശേരിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. മലയോര ഹൈവേയുടെ നിര്‍മ്മാണത്തിനായി മതില്‍ പൊളിച്ച് നീക്കിയതോടെയാണ് മതിലിനോട് ചേര്‍ന്ന് നിന്ന കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നത്. ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് സ്‌കൂളിന് അവധിയായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി മൂന്ന് മാസത്തില്‍ അധികമായി സ്‌കൂള്‍ മതില്‍ പൊളിച്ചുപണിയാന്‍ തുടങ്ങിയിട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button