മണിയൻ സിറ്റി- നാരങ്ങാനം റോഡ് നിര്‍മാണം ആരംഭിച്ചു

തൊമ്മൻകുത്ത്: വനംവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി തടഞ്ഞിരുന്ന നെയ്യശേരി -തോക്കുന്പൻ സാഡില്‍ റോഡിന്‍റെ മണിയൻ സിറ്റി – നാരങ്ങാനം ഭാഗത്തെ നിർമാണം പുനരാരംഭിച്ചു.ഒരു മാസം മുന്പാണ് വനംവകുപ്പ് നിർമാണം തടഞ്ഞത്. റോഡരികില്‍ നിന്ന മരങ്ങള്‍ നാട്ടുകാർ വെട്ടി നീക്കിയതിന്‍റെ പേരിലാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. മരങ്ങള്‍ വെട്ടിമാറ്റാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി നിർദേശിച്ചിട്ടും വനം വകുപ്പ് വെട്ടി മാറ്റിയില്ല. ഇതോടെ ഇരുനൂറോളം നാട്ടുകാർ ചേർന്ന് ഇവ മുറിച്ച് റോഡരികില്‍ കൂട്ടി. ഇതിന്‍റ പേരില്‍ കരാർ ജീവനക്കാർ, കെഎസ്ടിപി ഉദ്യോഗസ്ഥർ എന്നിവർക്കെതിരേ വനംവകുപ്പ് കേസെടുത്തു. പിന്നീട് നാട്ടുകാരുടെ പ്രതിഷേധവും പി.ജെ. ജോസഫ് എംഎല്‍എയുടെ ഇടപെടലും കണക്കിലെടുത്ത് മൂന്ന് ദിവസത്തിന് ശേഷം സ്റ്റോപ്പ് മെമ്മോ പിൻവലിച്ചുഎന്നാല്‍ കരാർ ജീവനക്കാർ, കെഎസ്ടിപി ഉദ്യോഗസ്ഥർ എന്നിവർക്കെതിരേയെടുത്ത കേസ് ഒഴിവാക്കിയില്ല. കേസില്‍നിന്ന് ഒഴിവാക്കാതെ നിർമാണം തുടങ്ങില്ലെന്ന നിലപാട് കരാറുകാരൻ സ്വീകരിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. കേസില്‍നിന്ന് ഇവരെ ഒഴിവാക്കാൻ ധാരണയായതോടെയാണ് കഴിഞ്ഞ ദിവസം മുതല്‍ നിർമാണം പുനരാരംഭിച്ചത്..