dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ദേശീയ വനിതാ കമ്മീഷന് പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം: വിജയ രഹത്കർ

ദേശീയ വനിതാ കമ്മീഷന് പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികളെന്ന് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ. ഏറ്റവും കൂടുതൽ പരാതികൾ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതെന്ന് കമ്മീഷൻ അധ്യക്ഷ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി പൊതുജന പരാതി പരിഹാര അദാലത്തുകൾ നടത്തുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 200-ലധികം നേരിട്ടുള്ള അദാലത്തുകൾ നടത്തിയെന്നും കമ്മീഷൻ വ്യക്തമാക്കി.“പരാതി എങ്ങനെ നൽകണമെന്ന് അറിയില്ല എന്ന കാരണത്താൽ മാത്രം, ദേശീയ വനിതാ കമ്മീഷനെ സമീപിക്കാൻ കഴിയില്ലെന്ന് ഒരു സ്ത്രീയും കരുതരുത്” വിജയ രഹത്കർ പറഞ്ഞു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റതിന് ശേഷമുള്ള ഒന്നര വർഷത്തിനുള്ളിൽ, രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലും മറ്റ് സ്ഥലങ്ങളിലുമായി 200-ലധികം നേരിട്ടുള്ള അദാലത്തുകൾ കമ്മീഷൻ സംഘടിപ്പിച്ചതായി രഹത്കർ പറഞ്ഞു. സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവരുടെ ആത്മവിശ്വാസം വളർത്തുന്നതിനുമുള്ള പരിപാടികളും കമ്മീഷൻ സംഘടിപ്പിക്കാറുണ്ടെന്നും വിജയ രഹത്കർ കൂട്ടിച്ചേർത്തു.ദേശീയ വനിതാ കമ്മീഷനെ സ്ത്രീകൾ തങ്ങളുടെ ‘മാതൃവീട്’ ആയി കാണണമെന്ന് വിജയ രഹത്കർ പറഞ്ഞു. “ദേശീയ വനിതാ കമ്മീഷൻ തങ്ങളുടെ മാതൃവീടാണെന്ന് രാജ്യത്തുടനീളമുള്ള സ്ത്രീകൾക്കും പെൺമക്കൾക്കും തോന്നണം എന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. കമ്മീഷനെ സമീപിക്കുന്നതിൽ യാതൊരു ഭയമോ മടിയോ പാടില്ല,” വിജയ രഹത്കർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button