News
പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പ്രോത്സാഹന ധനസഹായം.ഇടുക്കി ഐ.ടി.ഡി.പി ഓഫീസിന്റെ പരിധിയിലുള്ള ഇടുക്കി പീരുമേട്, പൂമാല, കട്ടപ്പന എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുടെ പരിധിയിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ അധ്യയന വർഷം ഒന്നാം തരം മുതൽ നാലാം തരം വരെ പഠിക്കുന്ന പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള പ്രോത്സാഹന ധനസഹായം അനുവദിക്കുന്നതിന് സമയമായി.

പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പ്രോത്സാഹന ധനസഹായം
ഇടുക്കി ഐ.ടി.ഡി.പി ഓഫീസിന്റെ പരിധിയിലുള്ള ഇടുക്കി പീരുമേട്, പൂമാല, കട്ടപ്പന എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുടെ പരിധിയിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ അധ്യയന വർഷം ഒന്നാം തരം മുതൽ നാലാം തരം വരെ പഠിക്കുന്ന പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള പ്രോത്സാഹന ധനസഹായം അനുവദിക്കുന്നതിന് സമയമായി.ഈ അധ്യയന വർഷം 75 ശതമാനം ഹാജരുള്ളതും അർഹതയുള്ളവരുമായ വിദ്യാർത്ഥികളുടെ പട്ടിക , പേര്, പഠിക്കുന്ന ക്ലാസ്സ്, സമുദായം, ഹാജർ ശതമാനം, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.സി, ആവശ്യമായ സാക്ഷ്യപ്പെടുത്തൽ സഹിതം പ്രധാനധ്യാപകർ ഫെബ്രുവരി 7 നകം ഇടുക്കി ഐ.ടി.ഡി.പി ഓഫീസിൽ ഇ-മെയിൽ മുഖേന ലഭ്യമാക്കണം. ഇമെയിൽ: itdpidukki@gmail.com , ഫോൺ:04862 222399