dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വൃത്തിയുള്ള ശുചി മുറികൾ ഇനി വിരൽ തുമ്പിൽ; ‘ക്ലൂ ആപ്പ്’ പുറത്തിറക്കി സർക്കാർ

യാത്രയ്ക്കിടയിൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വൃത്തിയുള്ള ശുചിമുറികൾ. എന്നാൽ അതിനൊരു പരിഹാരമായി ‘ക്ലൂ ആപ്പ്’(KLOO ) പുറത്തിറക്കിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ വികസിപ്പിച്ച ക്ലൂ മൊബൈൽ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.പബ്ലിക്ക് ടോയ്‌ലറ്റുകൾ , സ്വകാര്യ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ടോയ്‌ലറ്റുകൾ തുടങ്ങി മികച്ച നിലവാരം പുലർത്തുന്ന ശുചിമുറികൾ ഉൾപ്പെടുത്തിയാണ് ആപ്പ് ആവിഷ്കരിച്ചിരിക്കുന്നത്. ശുചിത്വ മിഷൻ നിശ്ചയിച്ച മാനദണ്ഡത്തിലുള്ള മികച്ച റേറ്റിംഗ് നൽകിയിട്ടുളള ടോയലറ്റുകളെയാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് സമീപമുള്ള ശുചിമുറികൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. കൂടാതെ ശുചിമുറിയുടെ പ്രവർത്തന സമയവും, പാർക്കിങ് സൗകര്യവും ആപ്പിലൂടെ അറിയാനാകും.ടോയ്‌ലറ്റുകളുടെ നിലവാരം ഉപയോക്താക്കൾക്ക് നേരിട്ട് രേഖപ്പെടുത്താൻ സാധിക്കും. സർക്കാരിന്റെ മികച്ച റേറ്റിങ്ങുള്ള ‘ടേക്ക് എ ബ്രേക്ക്’ കേന്ദ്രങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര സ്ഥലങ്ങളെയും ദേശീയ പാതകളെയും നാഷണൽ സംസ്ഥാന പാതകളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. വരും മാസങ്ങളിൽ കേരളത്തിലുടനീളം വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button