dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ വസ്തുതാ വിരുദ്ധം; GNA വഴി LDF സർക്കാർ വൈദ്യുതി വാങ്ങിയിട്ടുണ്ട്; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപെടലില്‍ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന മുഖ്യമന്ത്രി വിഡി സതീശൻ. 12.50 രൂപയ്ക്ക് വൈദ്യുതി നല്‍കുമെന്ന ഉറപ്പ് ഹിമാചല്‍ പ്രദേശ് അധികാരികള്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയിട്ടില്ലെന്നും ആ പ്രപ്പോസല്‍ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചെന്നും വാർത്താ കുറിപ്പിൽ ചോദ്യം.ജി.എന്‍.എ ഒരു ഉല്‍പാദന കമ്പനി അല്ലെന്ന് ഇപ്പോള്‍ പറയുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതേ സ്ഥാപനം വഴി പലവട്ടം വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവിന് നോട്ടെഴുതി കൊടുത്തവര്‍ അത് മനപൂര്‍വം മറന്നതാണോ? അങ്ങനെയെങ്കില്‍ അവര്‍ അങ്ങയെ നാണം കെടുത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.25 വര്‍ഷത്തേക്ക് 4.29 രൂപ നിരക്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ദീര്‍ഘകാല കരാര്‍ എട്ട് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം റദ്ദാക്കുകയും പിന്നീട് എട്ട് മുതല്‍ 14 രൂപ വരെ നിരക്കില്‍ സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കുട പിടിക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു അങ്ങ്. അങ്ങ് എടുത്തതു പോലെ ജനദ്രോഹപരമായ ഒരു നടപടിയും ഈ സര്‍ക്കാര്‍ കൈക്കൊള്ളില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ അഴിമതി എന്നും ഇടപാടിലെ മുഴുവൻ രേഖകളും പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നുമായിരുന്നു പിണറായി വിജയൻ പറഞ്ഞത്. സെബി അന്വേഷണം നേരിടുന്ന കമ്പനിയോട് മുഖ്യമന്ത്രിക്ക് എന്താണ് പ്രത്യേക താത്പര്യം എന്ന് ചോദിച്ച പിണറായിവിജയൻ, വൈദ്യുതി മന്ത്രിയുടെ മൗനം നിസ്സഹായത എന്നും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button