News
തൈക്കാട് മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ സൈക്കിളിൽ വന്ന ലാറ’; KCL വേദിയിൽ ഓർമ്മകൾ പങ്കുവെച്ച് നടൻ നന്ദു

ചുവന്ന ബിഎസ്എ സൈക്കിളിലാണ് ലാറയെ കൊണ്ടുവന്നതെന്നും നന്ദു പറഞ്ഞു.വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിച്ചതിന്റെ ഓർമകൾ പങ്കുവച്ച് നടൻ നന്ദു. കരിയറിന്റെ തുടക്കകാലത്ത് തിരുവനന്തപുരത്ത് പ്രാദേശിക ക്രിക്കറ്റ് കളിക്കാൻ ലാറ വന്നിരുന്നുവെന്നും പിന്നീടാണ് അദ്ദേഹം ഇതിഹാസതാരമായി വളർന്നതെന്നും നടൻ നന്ദു കേരള ക്രിക്കറ്റ് ലീഗിനു മുന്നോടിയായുള്ള പരിപാടിയിൽ വെളിപ്പെടുത്തി.



