dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ഡൽഹി: ബ്രിക്സ് ആർക്കും എതിരല്ലെന്നും സമവായത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലേക്ക് ലോക നേതാക്കളെ നരേന്ദ്ര മോദി സ്വാഗതം ചെയ്‌തു. ബ്രിക്സ് ഉച്ചകോടിയുമായി അനുബന്ധിച്ച് 300 ലധികം യോഗങ്ങൾ നടന്നു. 30 ലധികം നഗരങ്ങളിൽ കൂടിക്കാഴ്ചകൾ നടന്നു. ബ്രിക്‌സിൻ്റെ 20 ആം വർഷം ആഘോഷിക്കുന്ന ചരിത്ര വേളയിലൂടെ കടന്നുപോകുന്നു. പരിഷ്കരണങ്ങളിലാണ് നമ്മുടെ ലക്ഷ്യം. സമവായത്തിലൂടെ മുന്നോട്ട് പോകാം.നമ്മൾ ആർക്കും എതിരല്ല. എല്ലാവർക്കും ഒരുമിച്ച് മുന്നോട്ട് പോകാം. ബ്രിക്സ് ഉച്ചകോടി ഒരു ചരിത്ര നാഴികക്കലാണ്. നാവികർ വലിയ സംഘർഷങ്ങളിലൂടെ കടന്നുപോകുന്നു. നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനം. നാവികർ വ്യാപാര, വിതരണ ശൃംഖലയ്ക്ക് പ്രധാനം. എന്നാൽ അർഹിക്കുന്ന പിന്തുണ ലഭിക്കുന്നില്ല. ലോകക്രമത്തിൽ അധികാരം ചിലരിൽ മാത്രം ഒതുങ്ങുന്നു. ഈ രീതി മാറേണ്ടതുണ്ട്. ചിലർ മാത്രം അധികാര കേന്ദ്രമാകുന്ന രീതി അവസാനിക്കണം. അധികാരവും അവകാശവും എന്ന രീതി മാറി പങ്കാളിത്തത്തിൻ്റെ വേദി ഗ്ലോബൽ സൗത്തിൽ കൊണ്ടുവരാനാകണംകഴിഞ്ഞ 20 വർഷത്തിനിടയിൽ ആഗോള വേദിയിൽ ബ്രിക്സ് ഒരു വ്യക്തിത്വം സ്ഥാപിച്ചു.പരസ്പരം കാഴ്ചപ്പാടുകളെ ബഹുമാനിക്കുകയും സമവായത്തിലൂടെ മുന്നോട്ട് പോകുകയും ചെയ്യുന്നു.ഞങ്ങൾ ആരെയും എതിർക്കുന്നില്ല.മറിച്ച്, എല്ലാവരെയും ഒപ്പം കൊണ്ടുപോകുന്ന സമീപനത്തോടെ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു.ബ്രിക്സിനുള്ളിലെ നമ്മുടെ ഐക്യവും സമവായവും ആഗോള വേദിയിൽ പ്രകടമായ ഫലങ്ങളാക്കി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അടുത്ത 20 വർഷത്തേക്ക് പുതിയതും അഭിലാഷപൂർണ്ണവുമായ ഒരു അജണ്ടയ്ക്കായി നാം പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button