മക്കളിലായിരുന്നു പ്രതീക്ഷ, അതാണ് ഇല്ലാതാക്കിയത്; ഇതുവരെ സർക്കാരിൽ നിന്ന് ആരും വിളിച്ച് സംസാരിച്ചില്ല; ഗോപികയുടെ അച്ഛൻ

കൊച്ചി: ഇതുവരെ സർക്കാരിൽ നിന്ന് ആരും വിളിച്ച് സംസാരിച്ചില്ലെന്ന് നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ അച്ഛാൻ പ്രദീപ് കുമാർ. മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടമാണിത് എഫ്ഐആറിൽ ഈ വിവരങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആഭ്യന്തരമന്ത്രി നേരിട്ട് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദേഹം പ്രതികരിച്ചുഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. മക്കളിലായിരന്നു പ്രതീക്ഷ, അതാണ് അപകടത്തിലൂടെ ഇല്ലാതാക്കിയതെന്ന് പ്രദീപ് കുമാർ പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നവർക്കെതിരെ സർക്കാർ കേസെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. നേരിട്ട് പരാതി നൽകാതെ ഇത്തരം പ്രചരണങ്ങൾ സമൂഹത്തിന്റെ പ്രശ്നമായി കണ്ട് സ്വമേദയ കേസെടുക്കുകയാണ് വേണ്ടതെന്ന് പ്രദീപ് കുമാർ പറഞ്ഞു.ഇങ്ങനെ ഒരു വാഹനം മുന്നിലുള്ളതായി കണക്കാക്കാതെ അവർ ഇടിച്ച് തള്ളി പോവുകയായിരുന്നുവെന്ന് വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ കണ്ടാൽ അറിയാമെന്ന് പ്രദീപ് കുമാർ പറഞ്ഞു. കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപിച്ച് അപകടത്തിൽ മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾ രംഗത്തെത്തിയിരുന്നു. ആശങ്കകൾ പരിഗണിക്കുമെന്ന് കുടുംബങ്ങൾക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതിയെ രക്ഷിക്കാൻ പൊലീസ് നീക്കം നടന്നെന്ന് സിപിഐഎമ്മും ഡിവൈഎഫ്ഐയും ആരോപിച്ചു.



