dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മന്ത്രിമാരുടെ വിദേശയാത്ര; യുഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നശേഷം വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ, 8 മന്ത്രിമാരുടെ യാത്ര സ്വന്തം നിലയില്‍

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നശേഷം വിദേശ യാത്ര നടത്തിയത് ഒമ്പത് മന്ത്രിമാരെന്ന് മുഖ്യമന്ത്രി വി ഡി സന്തീശന്‍ നിയമസഭയില്‍. പി സി വിഷ്ണുനാഥ് മാത്രമാണ് ഔദ്യോഗിക യാത്ര നടത്തിയത്. മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലായിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നല്‍കി. യാത്രകളുടെ ചെലവ് വഹിച്ചത് ആരെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. എന്നാല്‍ സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഔദ്യോഗിക യാത്രയുടെ ചെലവുകൾ വഹിക്കുന്നത് സർക്കാരാണ്. മന്ത്രിമാരുടെ യാത്ര, താമസം എന്നിവ സ്പോൺസർ ചെയ്യാൻ വ്യവസ്ഥയുണ്ടോ എന്ന് ചോദ്യത്തിന് ഔദ്യോഗിക യാത്രയിലെ താമസം സംബന്ധിച്ച് പെരുമാറ്റ ചട്ടത്തിൽ വ്യവസ്ഥയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.വിദേശയാത്ര നടത്തിയ മന്ത്രിമാരും യാത്ര ചെയ്ത സ്ഥലങ്ങളുംഒ ജെ ജനീഷ് – ഒമാൻ, ഖത്തർമോൻസ് ജോസഫ് – യു.എസ്.എ.ടി സിദ്ദിഖ് – സൗദി അറേബ്യബിന്ദു കൃഷ്ണ – ബഹ്റൈൻരമേശ് ചെന്നിത്തല – യു.എ.ഇ., യു.എസ്.എ..​കെ എം ഷാജി – ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലാൻഡ്, യു.എ.ഇ.പി സി വിഷ്ണുനാഥ് – ബഹ്റൈൻ, യു.എ.ഇ.വി ഇ അബ്ദുൾ ഗഫൂർ – യു.എ.ഇ.ഷിബു ബേബി ജോൺ – യു.എ.ഇ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button