dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മാനന്തവാടിയില്‍ വീടിന് സമീപത്തെ മാളത്തിൽ മൂര്‍ഖന്‍ തല പുറത്തേക്കിട്ടു; പിന്നാലെ കണ്ടെത്തിയത് 25 മൂര്‍ഖനെ

മാനന്തവാടി : പയ്യന്പള്ളി പടമല മണിയില ബിജീഷിന്റെ വീടിന് സമീപം മാളം പൊളിച്ച് 26 പാമ്പുകളെ പിടികൂടി. റോഡരികില്‍ കാല്‍നടയാത്രക്കാര്‍ മാളത്തില്‍ നിന്നും തലവെളിയിലിട്ടിരിക്കുന്ന മൂര്‍ഖനെ കണ്ടതോടെ പാമ്പിനെ പിടിക്കാനായി വടക്കേ വയനാട് വനം വകുപ്പിന്റെ പാമ്പ് സംരക്ഷകന്‍ സുജിത്ത് വയനാടിനെ വിളിച്ചുവരുത്തുകയായിരുന്നു.പ്രദേശവാസികളുടെ സഹായത്തോടെ മാളം പൊളിച്ചു നോക്കിയെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താനായില്ല. പിന്നീട് മാളത്തില്‍ വെള്ളം നിറച്ചപ്പോള്‍ പുറത്തേക്ക് വന്നത് ഒന്നിനു പുറകെ ഒന്നായി 25 മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍. എല്ലാത്തിനെയും പിടിച്ച് ബോട്ടിലാക്കി. അവസാനം തളളപാമ്പും പുറത്തുവന്നു. 26 പാമ്പുകളെയും പിടികൂടി വനപാലകര്‍ക്ക് കൈമാറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button