dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

കൊച്ചി: മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ലോക്കറില്‍ ഇ.ഡി പരിശോധന നടത്തി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം എത്രയെന്ന് തിട്ടപ്പെടുത്തി. 50 പവനോളം സ്വര്‍ണം ലോക്കറിലുണ്ട്. നേരത്തെ ഇ ഡി റെയ്ഡിന് ശേഷം ലോക്കര്‍ മരവിപ്പിച്ചിരുന്നു. ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്സഹോദരിയുടെ സ്വര്‍ണമെന്നാണ് റിയാസിന്റെ സുഹൃത്തിന്റെ മൊഴി. അതേസമയം, ഡയറിയിലെ നിര്‍ണായ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, പി നിഖില്‍ റിയാസിന്റെ വീട്ടിലെത്തി.അതേസമയം, സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. സിഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ മനോഹര്‍ ദാസ് ചോദ്യംചെയ്യലിന് ഹാജരായി. ആദ്യമായാണ് ചീഫ് ജനറല്‍ മാനേജറെ ഇഡി ചോദ്യം ചെയ്യുന്നത്. സിഎംആര്‍എല്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ റിയാസ് അടക്കമുള്ളവരെ വിളിപ്പിക്കുന്നതില്‍ ഇ ഡി തീരുമാനമെടുക്കും.പിണറായി വിജയന്‍, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തിലെ നിര്‍ണായക വിവരങ്ങള്‍ ട്വന്റിഫോര്‍ പുറത്തുവിട്ടിരുന്നു. പിണറായി വിജയന്റെ മകള്‍ വീണ ടിയുടെതെന്ന് പറയുന്ന ഡയറി കുറിപ്പുകളാണ് കൈക്കൂലിക്കും ഹവാല ഇടപാടിനും ആധാരമായി ഇഡി ചൂണ്ടിക്കാട്ടുന്നത്. നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രബിന്ദു എന്ന് പി എ മുഹമ്മദ് റിയാസിനെ ഉന്നംവെച്ച് ഇ ഡി ആരോപിക്കുന്നു. വീണയുടേതെന്ന് പറയുന്ന ഡയറിക്കുറിപ്പും, അതിലെ കണക്കുകളും പി എ മുഹമ്മദ് റിയാസ് തള്ളിയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button