dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; ‘പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ല’, വിജിലൻസ് നിലപാട് തള്ളി സർക്കാർ

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. പ്രതികൾ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്നവരായതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്. പ്രോസിക്യൂഷൻ അനുമതി വേണമെന്നായിരുന്നു വിജിലൻസ് സ്വീകരിച്ച നിലപാട്. കേസിൽ ഇതുവരെ 8 കുറ്റപത്രങ്ങളാണ് തയ്യാറായത്. ഹർജിയുടെ ഇടക്കാല ഉത്തരവ് പറയാൻ കോടതി മാറ്റി. നേരത്തെ സംസ്ഥാന പിന്നോക്ക വകുപ്പിന്റെയും വിജിലൻസിന്റെയും വ്യത്യസ്ത നിലപാടിൽ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്‍റ് എംഎൻ സോമൻ അടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങാൻ നബാർ‍ഡ് പിന്നാക്ക വികസന കോർപ്പേറേഷൻ വഴി നൽകിയ ഗ്രാന്‍റ് അമിത പലിശ ഈടാക്കി സർക്കാറിനെ വഞ്ചിച്ച് അഴിമതി നടത്തിയെന്നാണ് കേസ്. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ് എൻ ഡി ജി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button