dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട്‌ ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ, അന്തിമ റിപ്പോർട്ട്‌ ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ. റാന്നി, പുൽപ്പള്ളി യൂണിയൻ കേസുകളിലാണ് അന്വേഷണം പൂർത്തിയായത്. അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ അന്വേഷണസംഘത്തിന് കോടതി രണ്ടാഴ്ച സാവകാശം നൽകി. കൊല്ലം വിജിലൻസ് കോടതിയിലാണ് അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കുക.നിലവിൽ കേസുകൾ ഉള്ള തിരുവനന്തപുരം, തൃശൂർ, കണ്ണൂർ കോടതികളിൽ നിന്ന് രേഖകൾ കൊല്ലം കോടതിയിലേക്ക് കൈമാറാൻ നിർദേശം. രണ്ടാഴ്ച്ചയ്ക്ക് ഉള്ളിൽ കൈമാറാൻ നിർദേശം നൽകി. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദൻറെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങാൻ നബാർ‍ഡ് പിന്നാക്ക വികസന കോർപ്പേറേഷൻ വഴി നൽകിയ ഗ്രാൻറ് അമിത പലിശ ഈടാക്കി സർക്കാറിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button