dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍

പാലക്കാട്: വടക്കഞ്ചേരി റബര്‍ കടയില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. നാൽപതോളം മോഷണ കേസുകളിലെ പ്രതി ഇടുക്കി സ്വദേശി കീരി രതീഷ് (41) ആണ് പൊലീസ് പിടിയിലായത്. വടക്കഞ്ചേരി സ്വദേശിയുടെ റബ്ബര്‍ക്കടയില്‍ നിന്നും പട്ടാപ്പകല്‍ 25,000 രൂപ മോഷ്ടിച്ചതിനാണ് പ്രതിയെ പിടികൂടിയത്. കടയുടമ സമീപത്തുള്ള വീട്ടില്‍ കഴിക്കാന്‍ പോയ സമയത്തായിരുന്നു മോഷണം.പൊള്ളാച്ചിയില്‍ ആഡംബര ജീവിതം നയിക്കുന്നതിനുവേണ്ടിയാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് രതീഷിലേക്കെത്തിച്ചത്. വടക്കഞ്ചേരി തങ്കം ജങ്ഷന് സമീപത്തുനിന്ന് ബുധന്‍ രാത്രി എട്ടരയോടെയാണ് വടക്കഞ്ചേരി പൊലീസ് പ്രതിയെ പിടികൂടിയത്. വടക്കഞ്ചേരി തങ്കം ജംഗ്ഷന് സമീപം മറ്റൊരു മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയായിരുന്നു ഇയാള്‍ പൊലീസ് പിടിയിലായത്. പകല്‍ കറങ്ങിനടന്ന് ആളില്ലാത്ത കടകളില്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button