യുഡിഎഫ് മദ്യനയം: ഉപസമിതി വേഗത്തിലാക്കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ എം ലിജു

തിരുവനന്തപുരം: മദ്യനയ ഉപസമിതി വേഗത്തിലാക്കണമെന്ന് എക്‌സൈസ് മന്ത്രി എം ലിജു മന്ത്രിസഭ യോഗത്തില്‍ ആവശ്യപ്പെട്ടു. മദ്യനയ ചര്‍ച്ചകള്‍ നീളുന്ന സാഹചര്യത്തിലാണ് എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരുടെ അധ്യക്ഷതയിലുള്ള യുഡിഫ് ഉപസമിതി ആകും മദ്യനയ കരട് ചര്‍ച്ച ചെയ്യുക.യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയ കരട് യുഡിഎഫ് ഉപസമിതി ചര്‍ച്ച ചെയ്യുമെന്ന് പ്രഖ്യാപിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും സമിതിയില്‍ ആരൊക്കെ എന്നുള്ളതില്‍ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വകുപ്പ് മന്ത്രി തന്നെ ഇക്കാര്യം മന്ത്രിസഭയില്‍ ആവശ്യപ്പെട്ടത്. ഉപസമിതി വേഗത്തിലാക്കണമെന്ന് എക്‌സൈസ് മന്ത്രി എം.ലിജു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എത്രയും വേഗം ഉപസമിതി തീരുമാനിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും.മദ്യ നയം കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യണമെന്ന വി.എം.സുധീരന്റെ ആവശ്യവും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായര്‍ അധ്യക്ഷനായ യു.ഡി.എഫ് ഉപസമിതിക്ക് ഇന്ന് അംഗീകാരം നല്‍കിയേക്കും.ശിവദാസന്‍ നായര്‍ക്ക് പുറമെ കെ.ജയന്ത് എംഎല്‍എ, മുന്‍ എംഎല്‍എ പി.ജെ ജോയ് എന്നിവരാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍. എക്‌സൈസ് മന്ത്രി എം.ലിജുവും സമിതിയുടെ ഭാഗമാവും. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള മറ്റ് ഘടകകക്ഷികളിലെ പ്രതിനിധികളുടെ പേരുകള്‍ മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. നവംബര്‍ 30ന് മുന്‍പ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കും എന്നാണ് ഹൈക്കോടതിയെയും അറിയിച്ചിരിക്കുന്നത്.



