dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രമ്യ ഹരിദാസ് എംഎൽഎയും പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന് നേരെ കയ്യേറ്റ ശ്രമം.സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണ് സംഘർഷത്തിടയാക്കിയത്. എംഎൽഎ ആക്രമിച്ചുവെന്ന് ജില്ലാ പഞ്ചായത്തംഗം സജിത്ത് ആരോപിച്ചു. രമ്യ ഹരിദാസ് എംഎൽഎ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ജനപ്രതിനിധികളുടെ യും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ഈ യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് എന്നയാൾ കടന്നു കൂടുകയും അഭിപ്രായം പറയുകയും ചെയ്തതിൽ ജനപ്രതിനിധികൾ ചോദ്യം ചെയ്യുകയും അത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഫെയ്സ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. എംഎൽഎയും പാളയം പ്രദീപും കൂടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ജനറൽ സെക്രട്ടറിയുടെ വീട്ടിലെത്തുകയും അവർ തമ്മിൽ സംസാരം ഉണ്ടാവുകയും ചെയ്തു.ഇതറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ ആ വീട്ടിലെത്തി എംഎൽഎയുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് ഇരു കൂട്ടരും തമ്മിൽ പിടിച്ചു തള്ളുകയും എംഎൽഎയ്ക്ക് പരുക്കേറ്റു എന്നുമാണ് ആരോപണം. ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തി.എംഎൽഎയുടെ മൊഴിയെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button