dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രാജ്യം മുഴുവൻ വിസ്മയത്തോടെ നോക്കി കാണുകയാണ് രാഹുൽ ഗാന്ധി നടത്തുന്ന സമരത്തെ; അവസാനം വരെ പൊരുതുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സമരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ട്. ഇത് ഇന്ത്യയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരമാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യം നീതിപൂർവമായ തെരഞ്ഞെടുപ്പ് ആണ്.രാജ്യത്തെ പല സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക അട്ടിമറിച്ചു. ബിജെപി ക്ക് ജയിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ എല്ലാം അട്ടിമറി നടന്നു. എകാധിപതികളായ ഭരണാധികാരികൾ എല്ലാം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചവർ.പ്രതിഷേധത്തിന്റെ ശബ്ദം ഓരോ മുക്കിലും മൂലയിലും എത്തിക്കണം. രാജ്യം മുഴുവൻ വിസ്മയത്തോടെ നോക്കി കാണുകയാണ് രാഹുൽ ഗാന്ധി നടത്തുന്ന സമരത്തെ. ഈ സമരം അവസാനം വരെ പൊരുതി നിൽക്കാൻ എല്ലാവരും ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.ഗ്യാനേഷ് കുമാർ രാജിവെക്കുക ഡൽഹി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമരങ്ങളെ അടിച്ചമർത്താനാണ് ശ്രമമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കിട്ടിയ സ്വാതന്ത്ര്യം നിലനിർത്താനുള്ള പ്രക്ഷോഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button