News
ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: യുവതിയെ ലഹരി നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും ചെയ്തെന്ന പരാതിയില്‍ പേരാമ്പ്രയില്‍ നാല് പേർ അറസ്റ്റില്‍.നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരാണ് അറസ്റ്റിലായത്.2023 മുതല്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയ ശേഷം അവ കാണിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മറ്റ് പ്രതികളില്‍നിന്ന് പണം തട്ടിയെടുത്തതായും ആരോപണമുണ്ട്.പ്രതികളിലൊരാളുടെ ബന്ധുവായ യുവതി നല്‍കിയ പരാതിയിലാണ് പേരാമ്പ്ര പൊലീസ് നടപടി സ്വീകരിച്ചത്. കേസില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.



