dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നേപ്പാൾ പ്രളയം; നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം, നിർദ്ദേശവുമായി നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫീസ്

കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 165 ആയി. അപകടത്തിൽ 105 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നേപ്പാൾ നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചുരാവിലെ 6.30 മുതൽ ഹെലികോപ്ടർ വഴി രക്ഷാപ്രവർത്തനം ആരംഭിച്ചതായി നേപ്പാൾ പ്രധാനമന്ത്രി. അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുന്നത് പുരോഗമിക്കുന്നു. അപകട മേഖല നേപ്പാൾ പ്രധാനമന്ത്രി പരിശോധിക്കുന്നു. ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജിതം. തിരച്ചിലനായി സ്വകാര്യമേഖലയിലെ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നതയായും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. അപകടത്തിൽ ഇതുവരെ 800 ൽ അധികം പേരെ കാണാതായതായി നേപ്പാളി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഇതിൽ 466 പേർ വിനോദ സഞ്ചാരികളെന്ന് നേപ്പാൾ സർക്കാർ . നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.പ്രളയത്തിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണ്ണമായി തകർന്നു. മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ത്യയിലെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ അനുസരിച്ച് ആകെ 384 വിനോദസഞ്ചാരികളെ ആണ് കാണാതായത്. ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.ദുരന്തത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു, പാലങ്ങൾ ഒലിച്ചുപോയി. സൈന്യത്തിൻ്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാൾ ഭരണകൂടം പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button