dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിഴിഞ്ഞം കരാർ ഒപ്പിട്ടത് ഉമ്മൻചാണ്ടി, പുതിയ വിഡി സതീശൻ സർക്കാർ വന്നപ്പോഴാണ് കൊള്ളയുടെ വലുപ്പം മനസിലായത്; തോമസ് ഐസക്

വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നുവെന്ന് സിപിഐഎം നേതാവ് ടി എം തോമസ് ഐസക്. കോൺഗ്രസിലാണ് അഭിപ്രായ വ്യത്യാസം ഉള്ളത്. കെസി വേണുഗോപാലിനും രാഹുൽ ഗാന്ധിക്കും ഒരു അഭിപ്രായം. യുഡിഎഫിൽ പോലും തീരുമാനിക്കാതെയാണ് ഓഹരി കൈമാറ്റം നടന്നത്. വിഴിഞ്ഞം കരാർ ഒപ്പിട്ടത് ഉമ്മൻചാണ്ടി. 2014 ലാണ് ഒപ്പിട്ടത്. 2016 ലെ പ്രകടനപത്രിയിൽ തന്നെ എൽഡിഎഫ് നിലപാട് വ്യക്തമാക്കിയിരുന്നു.എതിർപ്പ് ഉണ്ടെങ്കിലും കരാറുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞിരുന്നു.പുതിയ വിഡി സതീശൻ സർക്കാർ വന്നപ്പോഴാണ് കൊള്ളയുടെ വലിപ്പം മനസിലായത്. എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിൽ ധാരണയില്ല. അടിമുടി സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. ചർച്ച ചെയ്യാതെയാണ്പ്രഖ്യാപനം. ചർച്ച ചെയ്യണമെന്നതാണ് പ്രധാനം. മുഖ്യമന്ത്രി ചാറ്റേഡ് ഫ്ലൈറ്റിൽ സഞ്ചരിച്ചതിലും ദുരൂഹത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിവിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിൽ, ഇപി ജയരാജനെ തള്ളി തോമസ് ഐസക്. വിവാദം ആക്കേണ്ടതില്ല എന്ന് പറയുന്നതിൽ കാര്യമില്ലെന്നും പാർട്ടിയിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. തൂത്തുക്കുടി തുറമുഖത്ത് എംഎസ്‍സി കമ്പനിക്ക് സ്വന്തമായി ടെർമിനൽ ഉള്ളത് കരാർ ലംഘനം ആണോ എന്നത് സർക്കാർ വ്യക്തമാക്കണം. ദിവ്യ എസ് അയ്യരെ മാറ്റിയതിൽ, സർക്കാരിന് മാറ്റാൻ അധികാരമുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു.എന്നാൽ നേരത്തെ അദാനിയുമായി അഭിപ്രായ വ്യത്യാസം ഉള്ള ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ ചോദ്യങ്ങൾ ഉയരുമെന്നും ആ ചോദ്യം പ്രസക്തമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. സിപിഎം കേന്ദ്ര കമ്മറ്റി നേതൃമാറ്റം ചർച്ച ചെയ്യുമോ എന്നതിന് എന്ത് ചോദ്യമാണ് എന്ന മറുചോദ്യമാണ് തോമസ് ഐസക് ഉന്നയിച്ചത്. വിവിധ ഘടകങ്ങൾ തയ്യാറാക്കിയ അവലോകന റിപ്പോർട്ട് ചർച്ചചെയ്ത് പ്രമേയം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button