dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിവാദങ്ങൾക്കിടയിൽ യോഗം വിളിച്ച് ബിജെപി നേതൃത്വം; ഫണ്ട് തട്ടിപ്പടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും, 6 ലോക്സഭ മണ്ഡലങ്ങളിൽ ഇപ്പോഴേ പ്രവർത്തനം തുടങ്ങാൻ ആലോചന

വിവാദങ്ങൾക്കിടയിൽ യോഗം വിളിച്ച് ബിജെപി നേതൃത്വം. സംസ്ഥാന BJP ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡൻ്റുമാരുടെയും യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്ത് ആണ് ഭാരവാഹി യോഗം നടക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് യോഗം വിളിച്ചത്. ഫണ്ട് തട്ടിപ്പടക്കമുള്ള വിവാദ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.ആരോപണ വിധേയരെയും നേതൃത്വം കേൾക്കും. ബിജെപി സംസ്ഥാന അധ്യക്ഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളും യോഗത്തിൽ ചർച്ചയാകും. ലോക്സഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പും യോഗത്തിൽ ചർച്ചയാകും. 6 ലോക്സഭ മണ്ഡലങ്ങളിൽ ഇപ്പോഴേ പ്രവർത്തനം തുടങ്ങാൻ ആലോചന. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് അടക്കമുള്ള ലോക്സഭാ മണ്ഡലങ്ങളിൽ ഇപ്പോഴേ പ്രവർത്തനങ്ങൾ തുടങ്ങാൻ ബിജെപിയിൽ ആലോചനയുണ്ട്. ഇത് അടക്കമുള്ള കാര്യങ്ങളും നാളത്തെ യോഗത്തിൽ ചർച്ചയാകുംഅതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളിയാഴ്ചത്തെ കൗണ്‍സില്‍ യോഗം ബിജെപിക്ക് നിര്‍ണായകമാകും. അയോഗ്യത മറികടക്കാന്‍ അഭിഭാഷകര്‍ മുഖേന കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍ മേയര്‍ക്ക് അവധി അപേക്ഷ നല്‍കി. ഇത് മേയര്‍ കൗണ്‍സിലില്‍ അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗത്തിലും സുഗതന്‍ പങ്കെടുത്തിരുന്നില്ല. മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ബിജെപി ശ്രമം.ജൂണ്‍ 29നാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. മാസത്തില്‍ ഒരു കൗണ്‍സില്‍ യോഗം നിര്‍ബന്ധമാണെന്നിരിക്കെയാണ് വെള്ളിയാഴ്ച കൗണ്‍സില്‍ വിളിച്ചിരിക്കുന്നത്. ഈ മാസത്തെ കൗണ്‍സിലിലും സുഗതന്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കത്ത് നല്‍കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button