News
വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമ്മണ്ണൂരിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചുവീണു കുമ്മണ്ണൂർ സ്വദേശി എം .വി ജോസഫിന് ( 82 )പരിക്കേറ്റു. 5.45 നാണ് സംഭവം. ഭരണങ്ങാനത്ത് വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് കോട്ടയം പരിയാരം സ്വദേശി ഷാലറ്റ് ഷാജിക്ക് ( 35 ) പരിക്കേറ്റു. 4 മണിയോടെയാണ് സംഭവം



