News
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി മുക്കത്ത് വച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടുക്കി സ്വദേശി ബിനോയ് തോമസിന് ( 55 ) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം. രാവിലെ 7 മണിയോടെ പൈകയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെങ്ങളം സ്വദേശിഎബിൻ എബ്രഹാമിന് (32 ) പരുക്കേറ്റു.



