News
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടു പാലത്ത് വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എറണാകുളം കാക്കനാട് സ്വദേശികളായ ജീൻ ജെ കാപ്പൻ ( 44 ) ഡാനിയ ( 39 ) ആനി ജീൻ കാപ്പൻ ( 11 ) ചാക്കോ ജെ കാപ്പൻ ( 8 ) എന്നിവർക്കു പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. ഇന്നലെ വൈകിട്ട് പൊൻകുന്നം കൊപ്രാക്കുളത്ത് വച്ച് ഓട്ടോറിക്ഷയും പിക് അപ്പും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർ പുന്നൂസ് കെ.ടിക്ക് ( 61 ) പരുക്കേറ്റു.



