dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വ്യക്തമായ സംഘപരിവാർ സേവ, വഖഫ് ബോർഡിലെ സർക്കാർ നിലപാട് ബിജെപിയുടേത്; ഇന്നുവരെ അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പിണറായി വിജയൻ

വഖഫിൻ്റെ ചരിത്രത്തിൽ ഇന്ന് വരെ അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ നിലപാട് ബിജെപിയുടേത്. ഇത് വ്യക്തമായ സംഘപരിവാർ സേവയാണ്. മുഖ്യമന്ത്രി കാര്യങ്ങൾ അവതരിപ്പിക്കേണ്ടത് വസ്തുതകളടെ അടിസ്ഥാനത്തിലാകണം. സംസ്ഥാനത്തിൻ്റെ ആധികാരിക ശബ്‌ദമാണ് മുഖ്യമന്ത്രിയിൽ നിന്ന് പ്രതിക്ഷിക്കുന്നത്.എന്നാൽ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതിനായി വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്നു. നിർഭാഗ്യവശാൽ ഒന്നിലധികം കാര്യങ്ങൾ വസ്തുതക്ക് നിരക്കാത്തത്. പ്രതിപക്ഷനേതാവ് വർഗീയത പരത്തുന്നു എന്ന ആരോപണം മുഖ്യമന്ത്രി വ്യക്തമാക്കണം. വഖഫുമായി ബന്ധപ്പെട്ട് ഞാനെടുത്ത നിലപാടുമായി ബന്ധപ്പെട്ടാണ് ആരോപണം. എന്താടിസ്ഥാനത്തിലാണ് ആരോപണമെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.വഖഫ് ബോർഡിലെ സർക്കാർ നിലപാട് ബിജെപിയുടേതാണ്. അത് കൃത്യമായി വെളിവാക്കപ്പെട്ടു. അപ്പോഴാണ് മുഖ്യമന്ത്രി നിലവിട്ട് സംസാരിച്ചത്.എല്ലാ മതവിഭാഗങ്ങൾക്കും ഭരണഘടന ഉറപ്പു നൽകുന്ന വിശ്വാസ സ്വാതന്ത്ര്യമാണ് ഉയർത്തിപ്പിടിച്ചത്. തനിക്ക് അന്നും ഇന്നും അതേ നിലപാട്. അതിൽനിന്ന് അണുവിട വ്യത്യാസം വരുത്തിയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button