News
ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തി SIT

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി പരിശോധന നടത്തി. എസ്.പി ശശിധരൻറെ നേതൃത്വത്തിലുള്ള സംഘമാണ് ദേവസ്വം ആസ്ഥാനത്തെത്തി നിർണായക പരിശോധന നടത്തിയത്. ഈ മാസം 23-നകം കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്വേഷണറിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് പരിശോധന.പി.എസ് പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്ന സമയത്ത് ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയ ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും പരിശോധിച്ചത്. അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ആരംഭിച്ചിട്ട് 8 മാസം പിന്നിട്ടു. ഇനിയും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനായിട്ടില്ല.അന്വേഷണം അനന്തമായി നീളരുത് എന്നായിരുന്നു കോടതി മുന്നറിയിപ്പ്.



