dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ്; സർക്കാരിന് ഏകോപനമില്ലെന്ന് കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: കനത്ത ചൂടിൽ ജനങ്ങളെ വലച്ച് വൈദ്യുതി നിയന്ത്രണം. കഴിഞ്ഞ രാത്രിയിലും കറന്റ് പോയത് പല തവണ. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിന്റെ ഏകോപനം ഇല്ലായ്മയാണെന്ന് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് മുൻ വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി കുറ്റപ്പെടുത്തി.വൈദ്യുതി നിയന്ത്രണം, മുന്നറിയിപ്പ് നൽകിയ ശേഷമെന്ന മന്ത്രി സണ്ണി ജോസഫിന്റെ വാഗ്ദാനം ഇന്നലെയും പാഴായി. ദൈനംദിന ജീവിതത്തിൻറെ ക്രമം താളം തെറ്റിയെന്ന് സാധാരണക്കാരുടെ വിലാപം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഒന്നിൽ കൂടുതൽ തവണ വൈദ്യുതി മുടങ്ങുന്നത് ചിലയിടങ്ങളിൽ മാത്രമാണെന്നാണ് മന്ത്രിയുടെ മറുപടി.സർക്കാരിനെതിരെ മുൻ വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തുവന്നു. ഈ മാസം മുഴുവനും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗിക്കുന്നതിൽ ആളുകൾ കുറച്ച് നിയന്ത്രണം വരുത്തണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button