dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സംസ്ഥാനത്ത് നാല് ദിവസം മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. നാളെ രണ്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഇടുക്കിയിൽ യെല്ലോ മുന്നറിയിപ്പ് നല‍കിയിട്ടുണ്ട്. ശനിയാഴ്ച കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഞായറാഴ്ച എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഇന്നും നാളെയും താപനില മൂന്ന് മുതൽ നാല് ഡഗ്രിവരെ ഉയരാൻ സാധ്യത. ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസിൽ കൂടുതൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button