dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുളള 9, 10 ക്ലാസുകളിലെ സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 15 ആണ്. കുടുംബവാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് ഇ -ഗ്രാന്റ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഇ-ഗ്രാന്‍്സ് മുഖേന സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്ന സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കാന്‍ ആധാര്‍ സീഡഡ് അക്കൗണ്ട് നിര്‍ബന്ധമാണ്. ഡേ സ്‌കോളര്‍ വിദ്യാര്‍ഥിക്ക് 3500 രൂപ, ഹോസ്റ്റലര്‍ വിദ്യാര്‍ഥിക്ക് 7000 രൂപ നിരക്കില്‍ ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഭിന്നശേഷിയുളള വിദ്യാര്‍ഥിക്ക് 10% തുക അധികം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രം ഹാജരാക്കണം. ജാതി /വരുമാന സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം), ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം) എന്നീ രേഖകള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ സ്ഥാപന മേധാവി മുമ്പാകെ ഹാജരാക്കണം. 2026 -27 വര്‍ഷം ഒമ്പതാം ക്ലാസില്‍ പഠിക്കുന്നവര്‍ മാത്രം പുതുതായി അപേക്ഷിച്ചാല്‍ മതി. എന്നാല്‍ 2025 -26 വര്‍ഷം ക്ലാസ് ഒമ്പതില്‍ അപേക്ഷിക്കാത്തവര്‍ക്ക് 2026 -27 വര്‍ഷം പത്താം ക്ലാസിലേക്ക് മാത്രം പുതുതായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862296297

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button